സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കോവിഡ്



ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സ്വയം സച്ചിന്‍ തന്നെയാണ് കോവിഡ് ബാധിതനാണെന്ന വിവരം അറിയിച്ചത്. വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണെന്നും മറ്റ് ശാരീരിക വിഷമതകളില്ല. ചെറു ലക്ഷണങ്ങളാണ് ഉള്ളതെന്നും സച്ചിന്‍ വ്യക്തമാക്കി. വീട്ടിലെ മറ്റാര്‍ക്കും ലക്ഷണമില്ലെന്നും സച്ചിന്‍ ട്വിറ്ററിലൂടെ അറിയിച്ചു. തനിക്ക് സഹായം നല്‍കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സച്ചിന്‍ നന്ദി അറിയിച്ചു.

മുംബൈ നഗരത്തിലെ കോവിഡ് ബാധ വേഗത്തില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സച്ചിനും കോവിഡ് പിടിപെട്ടത്. ആദ്യ കൊറോണ വ്യാപന കാലഘട്ടത്തില്‍ നിരവധി പ്രമുഖ വ്യക്തികള്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. 

Comments