മലപ്പുറം വെട്ടിച്ചിറയില്‍ ഓടി​ക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; കാര്‍ പൂര്‍ണമായി കത്തി നശിച്ചു.


കോട്ടക്കൽ: മലപ്പുറം വെട്ടിച്ചിറയില്‍ ഓടി​ക്കൊണ്ടിരുന്ന കാര്‍ പൂര്‍ണമായി കത്തി നശിച്ചു. ദേശീയ പാതയില്‍ ഇന്ന് വൈകുന്നേരമാണ്​ സംഭവം. കോട്ടക്കല്‍ ഭാഗത്ത്​ ആശുപത്രിയിലേക്ക്​ പോവുകയായിരുന്ന കാറാണ്​ കത്തി നശിച്ചത്​.


ഓടിക്കൊണ്ടിരിക്കുന്നതിനിടയില്‍ ബോണറ്റില്‍ നിന്ന്​ പുക ഉയരുന്നതായി കണ്ടതിനെ തുടര്‍ന്ന്​ ഡ്രൈവര്‍ കാര്‍ റോഡരികില്‍ നിര്‍ത്തുകയും കാറിലുള്ളവര്‍ പുറത്തിറങ്ങുകയും ചെയ്​തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.


ആളുകള്‍ പുറത്തിറങ്ങിയതോടെ കാറില്‍ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ടയര്‍ ഉള്‍പ്പെടെ കാര്‍ പൂര്‍ണമായി കത്തി നശിച്ചു. സാ​​ങ്കേതിക തകരാറാണ്​ കാര്‍ കത്തി നശിക്കാനിടയാക്കിയതെന്നാണ്​ പ്രാഥമിക നിഗമനം.

Comments