തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ ബാങ്ക് മാനേജര്‍മാരുടെ യോഗം ചേര്‍ന്നു.
മലപ്പുറം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ജില്ലയിലെ ബാങ്ക് മാനേജര്‍മാരുടെ യോഗം ചേര്‍ന്നു. നിയമസഭാ/ മലപ്പുറം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ബാങ്കുകളില്‍ സംശയാസ്പദമായി തോന്നുന്ന പണമിടപാടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടറെ അറിയിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ സി. ബിജു, ഇലക്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ എന്‍. സന്തോഷ് കുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ പി.പി ജിതേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.


Comments
Post a Comment