തെരഞ്ഞെടുപ്പ് ചുമതലയിലുള്ളവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ പ്രത്യേക കേന്ദ്രങ്ങള്‍
മലപ്പുറം: തെരഞ്ഞെടുപ്പ് ചുമതലയിലുള്ള കോട്ടക്കല്‍ നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരായ ജീവനക്കാര്‍, വീഡിയോ ഗ്രാഫര്‍മാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്ക് അവരവരുടെ പോളിങ് സ്റ്റേഷനുകളില്‍ നേരിട്ടെത്തി വോട്ടുചെയ്യാന്‍ സാധിക്കാത്ത പക്ഷം പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനായി ഏപ്രില്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ വളാഞ്ചേരി കാവുംപുറത്ത് പ്രവര്‍ത്തിക്കുന്ന കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ പകല്‍ വീട്ടില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറു വരെ സൗകര്യമുണ്ടാകുമെന്ന് വരണാധികാരി അറിയിച്ചു.
ഏറനാട് നിയോജകമണ്ഡലത്തില്‍ പെട്ട ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനായുള്ള വോട്ടിങ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറു വരെ അരീക്കോട് ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഏറനാട് അസംബ്ലി നിയോജകമണ്ഡലത്തില്‍ പെട്ട ജീവനക്കാര്‍ക്ക് ദിവസങ്ങളില്‍ ഫോറം 12 ലുള്ള അപേക്ഷയും നിയമന ഉത്തരവിന്റെ പകര്‍പ്പും ഇലക്ഷന്‍ കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍കാര്‍ഡും സഹിതം പോസ്റ്റല്‍ വോട്ടിങ് സെന്ററില്‍ നേരിട്ട് ഹാജരായി പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം. നേരെത്തെ പോസ്റ്റല്‍ വോട്ട് ചെയ്യുന്നതിനായി നിര്‍ദിഷ്ട ഫോറത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ള ജീവനക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് മാത്രം ഹാജരാക്കി വോട്ട് രേഖപ്പെടുത്താം.
നിയമസഭ മലപ്പുറം പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ ഡ്യൂട്ടിയുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തുന്നതിനുള്ള കൊണ്ടോട്ടി മണ്ഡലത്തിലെ വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഏപ്രില്‍ ഒന്ന് മുതല്‍ മൂന്ന് വരെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.


Comments
Post a Comment