കോവിഡ് 19: മലപ്പുറം ജില്ലയില്‍ 1,661 പേര്‍ക്ക് രോഗബാധ; 169 പേര്‍ക്ക് രോഗമുക്തി


മലപ്പുറം: ജില്ലയില്‍ ഇന്ന് 1,661 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.  ഇന്ന് രോഗബാധിതരായവരില്‍ 1,615 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധിച്ചത്. ഉറവിടമറിയാതെ 43 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. വിദേശ രാജ്യത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതോടൊപ്പം രോഗം ബാധിച്ചിട്ടുണ്ട്.

ഇന്ന് 169 പേര്‍ രോഗ മുക്തരായതോടെ ജില്ലയിലെ കോവിഡ് മുക്തരായവരുടെ എണ്ണം 1,25,542 ആയി. ജില്ലയില്‍ 24,896 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 9,283 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 294 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 179 പേരും 165 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 625 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,

 എ.ആര്‍ നഗര്‍ 24

ആലങ്കോട് 64

ആലിപ്പറമ്പ് 05

അമരമ്പലം 09

ആനക്കയം 07

അങ്ങാടിപ്പുറം 12

അരീക്കോട് 15

ആതവനാട് 18

ഊരകം 03

ചാലിയാര്‍ 09

ചീക്കോട് 25

ചേലേമ്പ്ര 21

ചെറിയമുണ്ടം 13

ചെറുകാവ് 20

ചോക്കാട് 08

ചുങ്കത്തറ 07

എടക്കര 08

എടപ്പറ്റ 04

എടപ്പാള്‍ 43

എടരിക്കോട് 09

എടവണ്ണ  39

എടയൂര്‍  07

ഏലംകുളം 21

ഇരിമ്പിളിയം 13

കാലടി 08

കാളികാവ് 09

കല്‍പകഞ്ചേരി 29

കണ്ണമംഗലം 15

കരുളായി 06

കരുവാരക്കുണ്ട് 20

കാവനൂര്‍ 28

കീഴാറ്റൂര്‍ 07

കീഴുപറമ്പ് 06

കോഡൂര്‍ 09

കൊണ്ടോട്ടി 74

കൂട്ടിലങ്ങാടി 06

കോട്ടക്കല്‍ 16

കുറുവ 04

കുറ്റിപ്പുറം 04

കുഴിമണ്ണ 10

മക്കരപ്പറമ്പ് 04

മലപ്പുറം 101

മമ്പാട്  08

മംഗലം 26

മഞ്ചേരി 50

മങ്കട 08

മാറാക്കര 07

മാറഞ്ചേരി 13

മേലാറ്റൂര്‍ 08

മൂന്നിയൂര്‍ 07

മൂര്‍ക്കനാട് 22

മൂത്തേടം  02

മൊറയൂര്‍ 08

മുതുവല്ലൂര്‍ 23

നന്നമ്പ്ര 02

നന്നംമുക്ക് 08

നിലമ്പൂര്‍ 29

നിറമരുതൂര്‍ 23

ഒതുക്കുങ്ങല്‍ 08

ഒഴൂര്‍ 16

പള്ളിക്കല്‍ 36

പാണ്ടിക്കാട് 03

പരപ്പനങ്ങാടി 32

പറപ്പൂര്‍ 09

പെരിന്തല്‍മണ്ണ 07

പെരുമ്പടപ്പ് 04

പെരുവള്ളൂര്‍ 02

പൊന്മള 05

പൊന്മുണ്ടം 07

പൊന്നാനി 30

പൂക്കോട്ടൂര്‍ 06

പോരൂര്‍ 04

പോത്തുകല്ല് 01

പുലാമന്തോള്‍ 14

പുളിക്കല്‍ 50

പുല്‍പറ്റ 17

പുറത്തൂര്‍ 26

പുഴക്കാട്ടിരി 02

താനാളൂര്‍ 23

താനൂര്‍ 07

തലക്കാട് 03

തവനൂര്‍ 05

താഴേക്കോട് 02

തേഞ്ഞിപ്പലം 18

തെന്നല 02

തിരുനാവായ 09

തിരുവാലി 02

തൃക്കലങ്ങോട് 17

തൃപ്രങ്ങോട് 10

തുവ്വൂര്‍ 01

തിരൂര്‍ 32

തിരൂരങ്ങാടി 12

ഊര്‍ങ്ങാട്ടിരി 22

വളാഞ്ചേരി 19

വളവന്നൂര്‍ 16

വള്ളിക്കുന്ന് 20

വട്ടംകുളം 16

വാഴക്കാട് 39

വാഴയൂര്‍ 14

വഴിക്കടവ് 10

വെളിയങ്കോട് 10

വേങ്ങര 32

വെട്ടത്തൂര്‍ 15

വെട്ടം 12

വണ്ടൂര്‍ 10

Comments