വയനാട്ടില്‍ ആരോഗ്യപ്രവര്‍ത്തക കോവിഡ് ബാധിച്ച് മരിച്ചു
കല്പറ്റ: വയനാട്ടില്‍ കോവിഡ് ബാധിച്ച് ആരോഗ്യപ്രവര്‍ത്തക മരിച്ചു. വയനാട് ടിബി സെന്ററിലെ ലാബ്‌ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന മേപ്പാടി സ്വദേശി അശ്വതി(25)യാണ് മരിച്ചത്.
ഇവര്‍ക്ക് നാലുദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ പ്രവേശിപ്പിച്ചു. എന്നാല്‍ അവസ്ഥ കൂടുതല്‍ വഷളായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ തീരുമാനിക്കികയായിരുന്നു. മെഡിക്കല്‍ കോളേജിലേക്കുളള യാത്രക്കിടയിലാണ് ഇവര്‍ മരിച്ചത്.
സംസ്ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യത്തില്‍ ബത്തേരിയിലെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ ജോലി ചെയ്ത് വരികയായിരുന്നു അശ്വതി.


Comments
Post a Comment