ആഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്ന തീരുമാനം സ്വാഗതാർഹമെന്ന് കെ സുരേന്ദ്രൻ
നിയമസഭ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ആഹ്ലാദ പ്രകടനങ്ങൾ പാടില്ലെന്ന തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ സ്വാഗതം ചെയ്തു. ആഹ്ലാദ പ്രകടനങ്ങളും ആഘോഷങ്ങളും കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയെ ബി.ജെ.പി ഗൗരവമായാണ് കാണുന്നത്.
മേയ് രണ്ടിന് പാർട്ടി പ്രവർത്തകർ കൂട്ടംകൂടി നിൽക്കരുതെന്ന നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടികൾ കൈക്കൊള്ളണം. കോവിഡിനെതിരെ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.


Comments
Post a Comment