ഇന്ത്യയ്ക്ക് ആശ്വാസം; പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു.
ദില്ലി: രാജ്യത്തിന് ആശ്വാസമായി പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കോവിഡ് കണക്കില്‍ തുടര്‍ച്ചയായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് 2,11,298 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3847 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.ദിവസങ്ങള്‍ക്ക് ശേഷമാണ് മരണസംഖ്യ നാലായിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനുള്ളില്‍ 2,83,135 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 33,764 പുതിയ കേസുകളും, കര്‍ണാടകയില്‍ 26,811 കേസുകളും മഹാരാഷ്ട്രയില്‍ 24,752 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ 1491 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ദില്ലിയിലെ പ്രതിദിന കോവിഡ് പോസ്റ്റിവിറ്റി നിരക്ക് 1.93%മായി കുറഞ്ഞു.
2 മാസത്തിനിടെ ഏറ്റവും കുറവ് പോസിറ്റിവിറ്റി നിരക്കാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് അണുബാധയെ നിര്‍വീര്യമാക്കാന്‍ കഴിയുന്ന മോണോക്ലോണല്‍ ആന്റിബോഡി കോക്ടെയ്ലിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ‘സൈഡസ് കാലിടാ ‘ കമ്പനിഡിസിജിഐ യുടെ അനുമതി തേടി.
അതേ സമയം കോവിഡ് ബാധിതരില്‍ കണ്ടുവരുന്ന ഫംഗസ് രോഗമായ ബ്ലാക്ക് ഫംഗസ് ഇതുവരെ രാജ്യത്തേ 11,717 പേര്‍ക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്ത് മഹാരാഷ്ട്ര ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഗുജറാത്തില്‍ 2,859 കേസുകളും മഹാരാഷ്ട്രയില്‍ 2,770 കേസുകളും ആന്ധ്രയില്‍ 768 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ദില്ലിയില്‍ 620 ബ്ലാക്ക് ഫംഗസ് കേസുകള്‍ നിലവിലുണ്ടെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നെങ്കിക്കും പ്രസ്താവനയ്ക്ക് വിരുദ്ധമായി ദില്ലിയില്‍ 119 ബ്ലാക്ക് ഫംഗസ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 481 കേസുകളാണ് നിലവിലുള്ളത്. ബ്ലാക്ക് ഫംഗസ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് ബേധമാകുന്ന രോഗികള്‍ക്ക് ബ്ലാക്ക് ഫംഗസ് ടെസ്റ്റ് കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കി.


Comments
Post a Comment