വ്യാപാരികളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി പെരുമണ്ണ ഗ്രാമ പഞ്ചായത്ത്


പരുമണ്ണ: ഗ്രാമ പഞ്ചായത്തിലെ വ്യാപാരികളെ   കൊവിഡ് ടെസ്റ്റിന് വിധേയമാക്കി  പെരുമണ്ണ ഗ്രാമ പഞ്ചായത്ത്.പെരുമണ്ണ ഹെൽത് സെന്ററുമായി സഹകരിച്ച്‌  അറത്തിൽപറമ്പ് സ്കൂളിൽ വെച്ചായിരുന്നു ഇന്നലെ  ക്യാമ്പ് സംഘടിപ്പിച്ചത്. ടെസ്റ്റിന് വിധേയമായവരിൽ 96 പേരെ  ആർ ടി പി സി ആർ  ടെസ്റ്റിനും 150 പേരെ ആന്റീജൻ ടെസ്റ്റിനും വിധേയമാക്കി. 

ആന്റീജൻ ടെസ്റ്റിൽ പെരുമണ്ണ പഞ്ചായത്തിൽ നിന്നുള്ള നാല് പേർക്കും  പെരുവയൽ പഞ്ചായത്തിൽ നിന്നുള്ള ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ആർ ടി പി സി ആർ പരിശോധനയുടെ  റിസൾട്ട് ഇന്ന് (വ്യാഴം ) ലഭിക്കുമെന്ന് പെരുമണ്ണ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രജിത്ത് അറിയിച്ചു. 

പെരുമണ്ണ ഗ്രാമ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളിലും, പൊതു വിതരണ കേന്ദ്രം, മാംസ  മത്സ്യ വില്പനക്കാരും ഈ മാസം 31 നകം കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൈവശം വെക്കണമെന്ന് പഞ്ചായത്ത് നേരത്തെ ഉത്തരവിറക്കിയിരുന്നു.

ഇന്ന് (വ്യാഴം ) പഞ്ചായത്തിലെ  നാല്,  11,  12,  13 വാർഡുകളിൽ താമസിക്കുന്ന അഥിതി തൊഴിലാളികൾക്ക് പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് കൊവിഡ് ടെസ്റ്റിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കെട്ടിട ഉടമസ്ഥർ തൊഴിലാളികളെ പരിശോധനക്ക് വിധേയമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അറിയിച്ചു. 

നിലവിൽ പെരുമണ്ണയിൽ പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലാണ്.


Comments