വ്യക്തമായ സത്യവാങ്മൂലമില്ലെന്ന്; കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ യുവാവുമായി നടുറോഡിൽ പൊലീസ് കൈയാങ്കളി VIDEO


വണ്ടൂർ: ട്രിപ്പിൾ ലോക്ഡൗണിൽ മത്സ്യം വാങ്ങാനെത്തിയ യുവാവിനെ വ്യക്തമായ സത്യവാങ്മൂലമില്ലെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് കൈയാങ്കളിക്കിടയാക്കി. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശി നായിപ്പാടൻ ബാദുഷയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മൽസ്യം വാങ്ങാനാണ് വാണിയമ്പലത്തെത്തിയതെന്ന് ബാദുഷ പറഞ്ഞെങ്കിലും വ്യക്തമായ സത്യവാങ്മൂലമില്ലാത്തതിെൻറ പേരിൽ ഇരുചക്രവാഹനം കസ്റ്റഡിയിലെടുക്കാൻ പൊലീസ് ശ്രമിക്കുകയായിരുന്നു. എന്നാൽ, ഇത് യുവാവ് തടസ്സപ്പെടുത്തിയതോടെ നടുറോഡിൽ പൊലീസുമായി കൈയാങ്കളിയായി.

തുടർന്ന്, കൂടുതൽ പൊലീസ് സ്ഥലത്തെത്തി ബാദുഷയെ ജീപ്പിൽ കയറ്റാൻ ശ്രമിച്ചു. ആറ് പൊലീസുകാർ ചേർന്ന് ബലം പ്രയോഗിച്ച് യുവാവിനെ ജീപ്പിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. Video 👇



യുവാവ് പൊലീസിെൻറ കൃത്യനിർവഹണം തടസപ്പെടുത്തിയതായി സി.ഐ ദിനേശ് കോറോത്ത് പറഞ്ഞു. എന്നാൽ, പൊലീസ് നടപടി അതിരുവിട്ടെന്ന ആരോപണവും സമൂഹ മാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.


Comments