ആരാധനാലയങ്ങള്‍ തുറക്കുന്നതിന് കുറച്ച്ദിവസം കൂടി കാത്തിരിക്കണം; ഈ ഘട്ടം അതിന് പറ്റിയതല്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: ആരാധനാലയങ്ങള്‍ തുറക്കാന്‍ കുറച്ചുകൂടി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മതസംഘടനകള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ പ്രധാനമാണ്. അവരുടെ വികാരം മാനിക്കുന്നു. പക്ഷെ നിലവിലെ സാഹചര്യത്തില്‍ അത് അനുവദിക്കാനാവില്ല. അതിന് കൂറച്ചുകൂടി കാത്തിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാറുകളും ബീവറേജുകളും വ്യാഴാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാവിലെ ഒമ്പത് മുതല്‍ രാത്രി ഏഴ് വരെയാണ് ബാറുകള്‍ പ്രവര്‍ത്തിക്കുക. ടോക്കണ്‍ സമ്പ്രദായത്തിലണ് മദ്യം വിതരണം ചെയ്യുക. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാവില്ല. പാര്‍സലുകള്‍ക്ക് മാത്രം അനുമതിയുണ്ടാവും.


Comments
Post a Comment