സംസ്ഥാനത്ത് ലോക്ക്ഡൗൺ ലഘൂകരിച്ചു; പൊതുപരിപാടികൾ അനുവദിക്കില്ല, വിവാഹത്തിന് 20 പേർ മാത്രം


ലോക്ക്ഡൗൺ ലഘൂകരിക്കുമെങ്കിലും സംസ്ഥാനത്ത് പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേരെ മാത്രമേ അനുവദിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ നിയന്ത്രണങ്ങൾ ഇങ്ങനെ 

🛑റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടായിരിക്കില്ല.

🛑ലോക്ക്ഡൗൺ ലഘൂകരിക്കുമെങ്കിലും സംസ്ഥാനത്ത് പൊതുപരിപാടികൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

🛑വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേരെ മാത്രമേ അനുവദിക്കൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

🛑റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദമുണ്ടായിരിക്കില്ല. 

🛑ഹോം ഡെലിവറിയും പാഴ്‌സലും തുടരാം. 

🛑ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ പാടില്ല. 

🛑മാളുകളും പ്രവർത്തിക്കാൻ പറ്റില്ല. കുറച്ചു ദിവസം കൂടി ആളുകൾ സഹകരിക്കണം- മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

🛑എല്ലാ പൊതുപരീക്ഷകളും അനുവദിക്കും. 

🛑കുടുംബത്തിൽ ആദ്യം പോസിറ്റീവാകുന്ന വ്യക്തി സൗകര്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ വീട്ടിൽ ക്വാറന്റൈൻ ഇരിക്കാവൂ. 

🛑ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ കടകളും തുറക്കാം. 

🛑എട്ടു മുതൽ 20 ശതമാനം വരെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തനം അനുവദിക്കും. 

🛑മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കാം. 

🛑അമ്പത് ശതമാനം ജീവനക്കാരെ മാത്രമേ കടകളിൽ അനുവദിക്കൂ. 

🛑ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള സ്ഥലത്ത് അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴു വരെ പ്രവർത്തിക്കാം. 

🛑മറ്റു കടകൾ വെള്ളിയാഴ്ച മാത്രം. മുപ്പത് ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ആയിരിക്കും- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 


Comments