സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം മലപ്പുറത്ത് പിടിയിൽ
തിരൂരങ്ങാടി (മലപ്പുറം): സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്ന സംഘത്തെ തിരൂരങ്ങാടി പൊലീസ് പിടികൂടി. കാസർകോട് കാഞ്ഞങ്ങാട് രാവണേശ്വരം മുനിയംകോട് വീട്ടിൽ മുഹമ്മദ് ഷാഹിദ് (20), കാഞ്ഞങ്ങാട് ചിത്താരി കൂളിക്കാട് വീട്ടിൽ എം.കെ. അബുതാഹിർ (19), കാഞ്ഞങ്ങാട് ആവിയിൽ മണവാട്ടി വീട്ടിൽ മുഹമ്മദ് നിയാസ് (22) എന്നിവരെയാണ് മമ്പുറത്തുവെച്ച് കാറിൽ 17കാരിയോടൊപ്പം തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ ഇവർ വൺവേ തെറ്റിച്ച് പൊലീസിന് മുന്നിൽ പെടുകയായിരുന്നു. നാട്ടിൽ മൊബൈൽ ഷോപ്പുകളിൽ ജോലി ചെയ്യുകയാണ് യുവാക്കൾ.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട മുഹമ്മദ് നിയാസും പെൺകുട്ടിയും പ്രണയത്തിലാണെന്നും ചെമ്മാട് വാടകക്കെടുത്ത മുറിയിലേക്ക് പോവുകയായിരുന്നെന്നും കൂടെയുള്ളവർ നിയാസിെൻറ സുഹൃത്തുക്കളാണെന്നും പൊലീസ് പറഞ്ഞു. ഓൺലൈൻ ക്ലാസിനായി ഫോൺ ഉപയോഗിക്കുമ്പോഴാണ് പെൺകുട്ടി നിയാസുമായി ബന്ധപ്പെടാറുള്ളത്. പെൺകുട്ടി കൂട്ടുകാരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്.
അന്വേഷണത്തില്‍ രണ്ടാം പ്രതി ഷാഹിദ് ചമ്രവട്ടം സ്വദേശിനിയായ പെണ് കുട്ടിയുമായി ഷെയര്‍ ചാറ്റിലൂടെയും മൂന്നാം പ്രതി അബൂ താഹിര്‍ ഈശ്വരമംഗലം സ്വദേശിനിയായ പ്ളസ് ടു വിദ്യാര്‍ത്ഥിനിയുമായി ഇന്‍സ്റ്റ ഗ്രാമിലൂടെയുംമറ്റും സമ്പര്‍ക്കം പുലര്‍ത്തി വരുന്നതായും വ്യക്തമായി.


Comments
Post a Comment