തൃശൂരിൽ ക്വാറിയിൽ സ്​ഫോടനം; ഒരാൾ മരിച്ചു, അഞ്ച്​ പേർക്ക്​ പരിക്ക്​


തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ കരിങ്കൽക്വാറിയിൽ വൻസ്​ഫോടനം. ഒരാൾ മരിച്ചു. തലപ്പിള്ളി മുള്ളൂർക്കര വില്ലേജിൽ ആറ്റൂർ വാഴക്കോടിലുള്ള ക്വാറിയിലാണ് സ്​ഫോടനം.

പാറ ഉടമയുടെ സഹോദരൻ അബ്ദുൽ നൗഷാദ് (45) ആണ് മരിച്ചത്. അഞ്ച്​ പേർക്ക്​​ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്​. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിലും, ഒരാളെ അശ്വനി ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാൾ ഇതരസംസ്ഥാന തൊഴിലാളിയാണ്​.

പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന തോട്ടകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ഏതാനും വീടുകൾക്ക് ഭാഗികമായ നഷ്ടം സംഭവിച്ചിട്ടുണ്ട് സംഭവസ്ഥലത്ത് പോലീസും ഫയർഫോഴ്സും റവന്യൂ ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നു.

ആറുമാസമായി പ്രവർത്തിക്കാതിരുന്ന ക്വാറിയിൽ രാത്രി ഏഴേ മ​ുക്കാലോടെയാണ്​ സ്​ഫോടനം ഉണ്ടായതെന്ന്​ നാട്ടുകാർ പറയുന്നു.

Comments