ടിപിആർ കുറയുന്നില്ല, സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ വേണ്ടെന്ന് തീരുമാനം


തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കില്ല. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ടിപിആര്‍ നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. ടിപിആര്‍ പത്ത് ശതമാനത്തില്‍ തന്നെ തുടരുകയാണ്.

ക്രൈസ്തവ ദേവാലയങ്ങളില്‍ ഞായറാഴ്ച പ്രാര്‍ത്ഥനയ്ക്ക് അനുമതിയില്ല. സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ഇളവ് വേണമെന്ന് ക്രൈസ്ത്രവ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ക്രൈസ്തവ ദേവാലയങ്ങളില്‍ അടക്കം 15 പേര്‍ക്ക് പ്രവേശനത്തിനുളള അനുമതി തുടരും അടുത്ത ചൊവ്വാഴ്ചയാണ് ഇനി കൊവിഡ് അവലോകന യോഗം ചേരുക.

Comments