സംസ്ഥാനത്ത് ഇന്നുമുതല്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിതുടങ്ങും
തിരുവനന്തപുരം: കോവിഡ് വ്യാപനം കുറഞ്ഞുതുടങ്ങിയ സാഹചര്യത്തില്‍ സംസ്‌ഥാനത്തെ റെയില്‍ ഗതാഗതം സാധാരണ നിലയിലേക്ക്. ഇന്നുമുതല്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങും.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ച മുപ്പത് സര്‍വീസുകളാണ് ഇന്നുമുതല്‍ ഓടിത്തുടങ്ങുന്നത്. കേരളത്തിനകത്ത് സര്‍വീസ് നടത്തുന്ന എക്‌സ്‌പ്രസ്/ഇന്റര്‍സിറ്റി/ജനശതാബ്‌ദി തീവണ്ടികളും അന്യസംസ്‌ഥാനങ്ങളിലേക്കുള്ള ചില സര്‍വീസുകളും പുനസ്‌ഥാപിച്ചിട്ടുണ്ട്. കോവിഡ് സ്‌പെഷല്‍ ട്രെയിനുകളായാണ് എല്ലാ വണ്ടികളും ഓടുന്നത്. എന്നാല്‍ കൊച്ചുവേളി ലോകമാന്യതിലക് പുനലൂര്‍ മധുര, ചെന്നൈ എഗ്മോര്‍ കൊല്ലം, എറണാകുളം ബാനസവാടി, ആലപ്പുഴ ചെന്നൈ സെന്‍ട്രല്‍, ചെന്നൈ തിരുവനന്തപുരം, കൊച്ചുവേളി മംഗലാപുരം, തിരുവനന്തപുരം മധുര ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നത് വൈകും.
ഇന്നുമുതല്‍ ഓടിത്തുടങ്ങുന്ന ട്രെയിനുകള്‍
1. 02075 കോഴിക്കോട് തിരുവനന്തപുരം ജനശതാബ്‌ദി
2. 02076 തിരുവനന്തപുരം കോഴിക്കോട് ജനശതാബ്‌ദി
3. 06305 എറണാകുളം കണ്ണൂര്‍ ഇന്റര്‍സിറ്റി
4. 06306 കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി
5. 06301 ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട്
6. 06302 തിരുവനന്തപുരം ഷൊര്‍ണൂര്‍ വേണാട്
7. 06303 എറണാകുളം തിരുവനന്തപുരം വഞ്ചിനാട്
8. 06304 തിരുവനന്തപുരം എറണാകുളം വഞ്ചിനാട്
9. 06307 ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ്
10. 06308 കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യൂട്ടീവ്
11. 06327 പുനലൂര്‍ ഗുരുവായൂര്‍
12. 06328 ഗുരുവായൂര്‍ പുനലൂര്‍
13. 06341 ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി
14. 06342 തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി
15. 02082 തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്‌ദി
16. 02081 കണ്ണൂര്‍ തിരുവനന്തപുരം ജനശതാബ്‌ദി
17. 06316 കൊച്ചുവേളി മൈസൂര്‍ ഡെയ്‌ലി
18. 06315 മൈസൂര്‍ കൊച്ചുവേളി ഡെയ്‌ലി
19. 06347 തിരുവനന്തപുരം സെന്‍ട്രല്‍ മംഗളൂര്‍ ജങ്‌ഷന്‍
20. 06348 മംഗളൂര്‍ ജങ്‌ഷന്‍ തിരുവനന്തപുരം സെന്‍ട്രല്‍
21. 06791 തിരുനല്‍വേലി പാലക്കാട് പാലരുവി എക്‌സ്പ്രസ്
22. 06792 പാലക്കാട് തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ്
23. 06321 നാഗര്‍കോവില്‍ കോയമ്പത്തൂര്‍
24. 06322 കോയമ്പത്തൂര്‍ നാഗര്‍കോവില്‍
25. 02627 തിരുച്ചിറപ്പള്ളി തിരുവനന്തപുരം
26. 02677 കെ.എസ്.ആര്‍. ബെംഗളൂരു ജങ്‌ഷന്‍ എറണാകുളം ജങ്‌ഷന്‍ ഇന്റര്‍സിറ്റി
27. 06188 എറണാകുളം ജങ്‌ഷന്‍ കാരെയ്‌ക്കല്‍ ടീ ഗാര്‍ഡന്‍
28. 02678 എറണാകുളം ജങ്‌ഷന്‍ കെ.എസ്.ആര്‍. ബെംഗളൂരു ജങ്‌ഷന്‍ ഇന്റര്‍സിറ്റി
29. 06187 കാരയ്‌ക്കല്‍ എറണാകുളം ജങ്‌ഷന്‍ (നാളെ മുതല്‍)
30. 02628 തിരുവനന്തപുരം തിരുച്ചിറപ്പള്ളി (നാളെ മുതല്‍ )


Comments
Post a Comment