മലപ്പുറം പുത്തനത്താണിയിൽ മദ്യപാനിയുടെ ആക്രമണത്തില്‍ കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്ക് സാരമായ പരിക്ക്
കോട്ടക്കൽ: മദ്യപാനിയുടെ ആക്രമണത്തില്‍ കെ.എസ്.ആര്.ടി.സി കണ്ടക്ടര്‍ക്ക് സാരമായ പരിക്ക്. മലപ്പുറം പുത്തനത്താണിയിലാണ് ബസ് ചാര്‍ജ് ചോദിച്ചതിന് കണ്ടക്ടറിന് നേരെ കല്ലെറിഞ്ഞത്..
പാല ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിന്റെ വായ്ക്കുള്ളില്‍ 23 തുന്നലാണുള്ളത്. മദ്യപിച്ച് ലക്കുകെട്ട് ബസില്‍ കയറിയ മദ്യപാനി ബസ്ചാര്ജില്ലെന്ന് പറഞ്ഞു
മദ്യം വാങ്ങുമ്പോള്‍ നികുതി കൊടുക്കുന്നുണ്ടെന്നും പറഞ്ഞു. മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് ഇറക്കിവിട്ടതിന്റെ പ്രകോപനത്തില്‍ കല്ലറിയുകയായിരുന്നു.
ബസ് നിര്‍ത്തി യാത്രക്കാരും ഡ്രൈവറും ഇറങ്ങി തിരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ ഓടിരക്ഷപ്പെട്ടു. ഏറുകൊണ്ട് രക്തം വാര്‍ന്ന നിലയില്‍ കണ്ടക്ടറെ ഉടന്‍തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രതിയെ കണ്ടാല്‍ തിരിച്ചറിയാമെന്ന് യാത്രക്കാരും കണ്ടക്ടറും അറിയിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.


nano titanium ionic straightening iron in iron for sale online
ReplyDeleteMade in Solingen, Germany. This iron is ion chrome vs titanium a very popular alloy babyliss pro nano titanium flat iron of iron oxide, titanium scooter bars also titanium engine block known as silicate. titanium fishing pliers It has also been used as a Material: Fiberglass